ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ഫിക്‌സ്ചർ പുറത്ത്

JULY 26, 2025, 8:06 AM

പുതിയ സീസണിലെ ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ഫിക്‌സ്ചർ പുറത്ത് വന്നു. സെപ്തംബർ ആറിനാണ് സീസൺ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ തുടർച്ചയായ ആറാം കിരീടം ലക്ഷ്യം വെക്കുന്ന ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

അതേസമയം നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരും കിരീടം നേടാൻ ഉറച്ചു എത്തുന്ന ആഴ്‌സണൽ പുതുതായി സ്ഥാനക്കയറ്റം നേടി വരുന്ന ലണ്ടൻ സിറ്റി ലയണൻസിനെ നേരിടും.

എവർട്ടൺ, ലിവർപൂൾ ഡെർബിയും ആദ്യ ഗെയിം വീക്കിൽ തന്നെ നടക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലെസ്റ്റർ സിറ്റി ആണ് ആദ്യ ഗെയിം വീക്കിൽ എതിരാളികൾ. നവംബർ എട്ടിനും ജനുവരി 25നും ആണ് ആഴ്‌സണൽ, ചെൽസി സൂപ്പർ പോരാട്ടങ്ങൾ. അവസാന ആഴ്ചത്തെ മത്സരങ്ങളിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുമ്പോൾ ആഴ്‌സണലിന് ലിവർപൂളാണ് എതിരാളികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam