ദക്ഷിണാഫ്രിയ്‌ക്കെതിരായ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് 10 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 69 റണ്ണിന് ഓൾഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15-ാം ഓവറിൽ ലക്ഷ്യം കടന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് നായിക നാറ്റ് ഷീവർ ബ്രന്റ് ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാൻ വിട്ടു. നാല് ഓവറിൽ ഏഴ് റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലിൻസെ സ്മിത്താണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
നാറ്റ് ഷീവർ, സോഫി എക്‌സൽസ്‌റ്റോൺ, ചാർലി ഡീൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ലോറൻ ബെൽ ഒരു വിക്കറ്റുമെടുത്തു. 36 പന്തിൽ 22 റണ്ണെടുത്ത സിനാലോ ജാഫ്റ്റയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.
നായികയും ഓപ്പണറുമായ ലോറ വോൾവാദ് (അഞ്ച്), തസ്മിൻ ബ്രിറ്റ്‌സ് (അഞ്ച്), സുനെ ലുസ് (രണ്ട്), മാരിസാന കാപ് (നാല്), അനെകി ബോഷ് (ആറ്), ഷോലെ ടൈറൺ (രണ്ട്), നാദിനെ ഡി ക്ലർക്ക് (മൂന്ന്), മസാബാത ക്ലാസ് (മൂന്ന്), നോൻകുലെകോ മാലാബ (മൂന്ന്) എന്നിവർ രണ്ടക്കം കടന്നില്ല.
ഇംഗ്ലണ്ടിനായി ടാമി ബീമോണ്ട് (21), ആമി ജോൺസ് (40) എന്നിവർ മികച്ച കൂട്ടുകെട്ടുമായി ടീമിനെ ജയത്തിലെത്തിച്ചു. ലിൻസെ സ്മിത്താണ് മത്സരത്തിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്