അര്യാന സബലങ്കേയെ തോൽപ്പിച്ച് എലേന റിബാക്കിന് ഓസ്‌ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം കിരീടം

FEBRUARY 1, 2026, 4:03 AM

മെൽബൺ: ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയെ തോൽപ്പിച്ച് ആസ്‌ട്രേലിൻ ഓപ്പൺ ഗ്രാൻസ്ലാം വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് കസഖിസ്ഥാന്റെ എലേന റിബാക്കിന. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് 26കാരിയായ എലേന കരിയറിലെ കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഉയർത്തിയത്. സ്‌കോർ: 6-4, 4-6, 6-4.

2023ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തന്നെ കീഴടക്കി ചാമ്പ്യനായ ബെലറൂസ് സെൻസേഷൻ സബലേങ്കയോടുള്ള മധുരപ്രതികാരം കൂടിയായി എലേനയ്ക്ക് ഈ ഇത്തവണത്തെ കിരീട നേട്ടം. രണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള സബലേങ്കയ്ക്ക് തുടർച്ചയായ രണ്ടാം തവണയാണ് ഇവിടെ ഫൈനലിൽ കാലിടറുന്നത്.

രണ്ട് മണിക്കൂർ 18 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക അഞ്ചാം നമ്പർ താരമായ എലേന സബലേങ്കയുടെ വെല്ലുവിളി മറികടന്നത്. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി എലേന ലീഡെടുത്തെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ സബേലങ്ക അടുത്ത സെറ്റ് 6-4ന് തന്നെ പിടിച്ചെടുത്തു. നിർണായകമായ മൂന്നാം സെറ്റിൽ ആദ്യ 3-0ത്തിന് മുന്നിലെത്തിയ സബലേങ്കയെ അവിശ്വസനീയ തിരിച്ചുവരവ് നടത്തി തുടരെ അഞ്ച് ഗെയിമുകൾ നേടി 6-4ന് മറികടന്ന് എലേന മത്സരം പിടിച്ചെടുക്കുകയായിരുന്നു. കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടം ഉറപ്പിച്ചപ്പോഴും അമിതാഹ്ലാദ പ്രകടനങ്ങളില്ലാതെ വിജയത്തിൽ മതിമറക്കാതിരുന്ന എലേന ടെന്നിസ് കോർട്ടിലെ വേറിട്ട കാഴ്ചയായി.

vachakam
vachakam
vachakam

എലേന റിബാക്കിനയുടെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ കസഖിസ്ഥാൻ താരമാണ് റിബാക്കിന.

ആദ്യ ആറ് റാങ്കുകളിലുള്ള മൂന്ന് താരങ്ങളെ കീഴടക്കിയാണ് ഇത്തവണ മെൽബൺ പാർക്കിൽ എലേന ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. ഇഗ സ്വിയാറ്റക്ക് (രണ്ടാം റാങ്ക്, ക്വാർട്ടർ ),ജെസിക്ക പെഗുല (ആറാം റാങ്ക്,സെമി), അര്യാന സബലേങ്ക ( ഒന്നാം റാങ്ക്, ഫൈനൽ).
തുടർച്ചയായ നാലാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച സബലേങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ രണ്ട് തവണയും സബലേങ്ക കിരീടം നേടി.
മോസ്‌കോയിൽ ജനിച്ച എലേന ആദ്യം റഷ്യക്കായാണ് കളിച്ചതെങ്കിലും. പിന്നീട് മെച്ചപ്പെട്ട അവസരങ്ങളും സൗകര്യങ്ങളും നൽകിയ കസഖിസ്ഥാനായാണ് 2018 മുതൽ കളിക്കുന്നത്.

ഇന്ന് പുരുഷ സിംഗിൾസ് ഫൈനൽ

vachakam
vachakam
vachakam

ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരസും ഏറ്റുമുട്ടും.

10 വട്ടം ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനായിട്ടുള്ള നൊവാക്കിന് കരിയറിൽ 25 ഗ്രാൻസ്‌ളാം കിരീടങ്ങൾ നേടാനുള്ള അവസരമാണിത്.

മറ്റ് മൂന്ന് ഗ്രാൻസ്ലാമുകളും ഷെൽഫിലുള്ള അൽകാരസ് കരിയറിലെ കന്നി ഓസ്‌ട്രേലിയൻ ഓപ്പണാണ് ലക്ഷ്യം വയ്ക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam