ബുംറയ്ക്ക് വിശ്രമം നൽകിയ തീരുമാനം മനസ്സിലാകുന്നില്ല:സ്റ്റുവർട്ട് ബ്രോഡ്

FEBRUARY 25, 2024, 2:27 PM

നാലാം ടെസ്റ്റിൽ ഇന്ത്യ ബുംറയ്ക്ക് വിശ്രമം നൽകിയതിനെ ചോദ്യം ചെയ്ത് സ്റ്റുവർട്ട് ബ്രോഡ്. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച ഇന്ത്യയുടെ തീരുമാനം മനസ്സിലാകുന്നില്ലെന്ന് ബ്രോഡ് പറഞ്ഞു.

പരമ്പര 2-1 എന്ന് നിൽക്കെ നൽകിയ വിശ്രമം ഇന്ത്യക്ക് തിരിച്ചടിയായി മാറുകയാണിപ്പോൾ.  'ഇംഗ്ലണ്ട് ഈ ടെസ്റ്റിൽ ഏറെ മുന്നിൽ നിൽക്കുന്നു. സ്പിന്നർമാർ കൃത്യമായി ബൗളിംഗ് ചെയ്യുന്നു, അസാമാന്യമായ ബൗൺസ്. വിള്ളലുകൾ. ബൗളറുടെ സ്വപ്‌നമാണീ പിച്ച്' ബ്രോഡ് പറഞ്ഞു.

'350 റൺസ് എന്നത് ഈ ഗ്രൗണ്ടിൽ നേടേണ്ട ശരാശരി റണ്ണിലും 100 മുകളിലാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ പരമ്പരയിൽ ടോസ് നിർണായകമാണെന്ന് തോന്നുന്നു. ആദ്യം ബാറ്റ് ചെയ്യുക, ഗെയിമിൽ ആധിപത്യം സ്ഥാപിക്കുക.' ബ്രോഡ് പറഞ്ഞു.

vachakam
vachakam
vachakam

ബുംറയ്ക്ക് വിശ്രമം നൽകാനുള്ള തീരുമാനം മനസ്സിലാക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ എട്ട് ഓവർ മാത്രമായിരുന്നു ബുംറ എറിഞ്ഞത്. ഈ മാറ്റം ഇംഗ്ലണ്ടിന് മുൻകൈ നൽകുന്നു' ബ്രോഡ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam