അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ തോൽപ്പിച്ച് ഡൽഹി

MAY 25, 2025, 12:43 AM

ജയ്പൂർ: പ്ലേഓഫിൽ എത്താനായില്ലെങ്കിലും ഐ.പി.എൽ പതിനെട്ടാം സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ പ്ലേഓഫ് ഉറപ്പിച്ച പഞ്ചാബ് കിംഗ്‌സിനെ 6 വിക്കറ്റിന് കീഴടക്കി ഡൽഹിയുടെ മടക്കം. 

അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് നേരത്തെ പാതി വഴിയിൽ ഉപേക്ഷിച്ച മത്സരമാണ് ഇന്നലെ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി. മറുപടിക്കിറങ്ങിയ ഡൽഹി 3 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (208/4). 

അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന യുവതാരം സമീർ റിസ്‌വിയാണ് (പുറത്താകാതെ 25 പന്തിൽ 58) ഡൽഹിയുടെ വിജയത്തിൽ മുന്നണിപ്പോരാളിയായത്. മറുനാടൻ മലയാളി താരം കരുൺ നായർ (27 പന്തിൽ 44), കെ.എൽ രാഹുൽ (35) എന്നിവരും തിളങ്ങി. പഞ്ചാബിനായി ഹർപ്രീത്ബ്രാർ 2 വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

നേരത്തേ 34 പന്തിൽ 53 റൺസെടുത്ത ക്യാപ്ടൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്‌കോററായത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് തഴയപ്പെട്ട ശ്രേയസ് ആ സങ്കടം മായ്ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

മാർകസ് സ്റ്റോയിനിസ് (പുറത്താകാതെ 14 പന്തിൽ 44)അവസാനം നടത്തിയ വെടിക്കെട്ടണ് പഞ്ചാബിനെ 200 കടത്തിയത്. സീസണിൽ 7-ാം തവണയാണ് പഞ്ചാബിന്റെ സ്‌കോർ 200 കടന്നത്. ഡൽഹിക്കായി മുസ്തഫിസുർ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നഅക്ഷറിന് പകരം ഫാഫ് ഡുപ്ലെസിസാണ് ഇന്നലെ ഡൽഹിയെ നയിച്ചത്. 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് ഒരു മത്സരം കൂടിബാക്കിയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam