പട്‌ന: മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) രക്ഷാധികാരി ലാലു പ്രസാദ് യാദവ്. തേജ് പ്രതാപിന്റെ നിരുത്തരവാദപരമായ പെരുമാറ്റം, കുടുംബത്തിന്റെ മൂല്യങ്ങളില്‍ നിന്നും പൊതു മര്യാദയില്‍ നിന്നുമുള്ള വ്യതിയാനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.
അനുഷ്‌ക യാദവ് എന്ന യുവതിയുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് തേജ് പ്രതാപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പിറ്റേന്നാണ് നടപടി. കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്ന് പോസ്റ്റില്‍ തേജ് പ്രതാപ് പറഞ്ഞിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചിത്രങ്ങളും എഡിറ്റ് ചെയ്ത് തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പിന്നീട് അവകാശപ്പെട്ടു.
വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള പാര്‍ട്ടിയുടെ കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും തേജ് പ്രതാപിന്റെ പെരുമാറ്റം കുടുംബ മൂല്യങ്ങള്‍ക്കോ പാരമ്പര്യങ്ങള്‍ക്കോ അനുസൃതമല്ലെന്നും ലാലു പ്രസാദ് യാദവ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
'മൂത്ത മകന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമല്ല. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കുന്നു. ഇനി മുതല്‍, അദ്ദേഹത്തിന് പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു,' ലാലു യാദവ് പോസ്റ്റില്‍ പറഞ്ഞു.
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ പൗത്രി ഐശ്വര്യ റായിയുമായുള്ള തേജ്പ്രതാപിന്റെ വിവാഹമോചന കേസില്‍ കോടതിയില്‍ വാദം നടക്കുകയാണ്. ഐശ്വര്യയുടെ പിതാവും മുന്‍ മന്ത്രിയുമായ ചന്ദ്രിക റോയ് ലാലു കുടുംബവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്