അൻസു ഫാത്തി ബാഴ്‌സലോണ വിട്ട് എഎസ് മൊണാക്കോയിലേക്ക്

MAY 25, 2025, 3:42 AM

ബാഴ്‌സലോണ ഫോർവേഡ് അൻസു ഫാത്തി ക്ലബ് വിടാൻ ഒരുങ്ങുന്നു. 22കാരനായ താരം 2025-26 സീസണിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബായ എഎസ് മൊണാക്കോയിലേക്ക് ലോണിൽ ചേക്കേറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ സീസണിൽ പരിശീലകൻ ഹാൻസി ഫ്‌ളിക്കിന് കീഴിൽ കാര്യമായ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഫാത്തി ക്ലബ്ബ് വിടാൻ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
ഫാബ്രിസിയോ റോമാനോയുടെ റിപ്പോർട്ട് അനുസരിച്ച്, മൊണാക്കോ ഫാത്തിയുമായും ബാഴ്‌സലോണയുമായും ഒരു കരാറിലെത്തുന്നതിലേക്ക് അടുക്കുകയാണ്. 

ഒരു ബൈ ഓപ്ഷനോടുകൂടിയ ലോൺ കരാറാണ് മൊണാക്കോ നോക്കുന്നത്. ഫാത്തിയുടെ ട്രാൻസ്ഫറിലൂടെ ഒരു നല്ല തുക നേടാൻ ബാഴ്‌സലോണ പ്രതീക്ഷിച്ചിരുന്നെങ്കിലും, ക്ലബ്ബിന്റെ വേതന ബിൽ കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

vachakam
vachakam
vachakam

2024-25 സീസണിൽ ഫാത്തി ടീമിന്റെ പ്രധാന ഇലവനിൽ സ്ഥിരമായി ഉണ്ടായിരുന്നില്ല. ഇപ്പോൾ ഫ്രാൻസിൽ ഒരു പുതിയ തുടക്കം ആണ് യുവതാരം ആഗ്രഹിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണായി അൻസു ലോണിൽ കളിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam