തോളിലെ പരിക്ക് ഭേദമായി ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹാസൽവുഡ് പ്ലേഓഫിനായി തിരിച്ചെത്താൻ സാധ്യതയുണ്ട്.
ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ വീഴ്ത്തിയ താരം, ടൂർണമെന്റിൽ നിന്നും തിരിച്ച് ബ്രിസ്‌ബെയ്‌നിലേക്ക് തിരിച്ചുപോയിരുന്നു.
ഹാസൽവുഡിന് ഇടവേളയ്ക്ക് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആർ.സി.ബിയുടെ അവസാന മത്സരം നഷ്ടമായിരുന്നു.
അതിനുശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയയും ആർ.സി.ബിയുടെ മെഡിക്കൽ ടീമും അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു.
രാജ് പടിദാറിന്റെ നേതൃത്വത്തിലുള്ള ടീമിന് ഇത് നിർണായകമായേക്കാം. ആവസാന ഗ്രൂപ്പ് മത്സരത്തിലും ഹാസൽവുഡ് കളിക്കാൻ സാധ്യതയില്ലെങ്കിലും, പ്ലേഓഫിന് അദ്ദേഹം ഫിറ്റ് ആയിരിക്കാനാണ് സാധ്യതയെന്ന്‌റിപ്പോർട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്