ഐ.എസ്.എല്ലിലെ അനുഭവ പരിചയവുമായാണ് നൗഷാദ് മൂസ ഇന്ത്യയുടെ അണ്ടർ 23 ഫുട്‌ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. ഏഷ്യൻ ഗെയിംസിനായി ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തി ടീമിൽ ഉൾപ്പെടുത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് നൗഷാദ് മൂസ പറഞ്ഞു.
2026ലെ ഏഷ്യൻ ഗെയിംസിനും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുമുള്ള അണ്ടർ 23 ഇന്ത്യൻ ടീമിനെ ഒരുക്കുകയാണ് നൗഷാദ് മൂസയുടെ ദൗത്യം. ജൂൺ 18ന് തജിക്കിസ്ഥാനും 21ന് കിർഗിസ്ഥാനുമെതിരായ സന്നാഹമത്സരങ്ങൾ ആദ്യ ദൗത്യം. ഇതിന് ശേഷവും ടീമിലേക്ക് മികച്ച താരങ്ങളെ കണ്ടെത്താൻ ശ്രമിക്കുമെന്ന് നൗഷാദ് മൂസ പറഞ്ഞു.
ബംഗ്‌ളുരു എഫ്.സിയിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും സഹപരിശീലകനായി പ്രവർത്തിച്ച പരിചയം കരുത്താവുമെന്നാണ് തലശ്ശേരിയിൽ വേരുകളുള്ള നൗഷാദ് മൂസയുടെ പ്രതീക്ഷ. കളിക്കാരനെന്ന നിലയിൽ രണ്ടുതവണ നഷ്ടമായ ഏഷ്യൻ ഗെയിംസിലേക്ക് പരിശീലകനായി അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും നൗഷാദ് മൂസ പറഞ്ഞു.
തജിക്കിസ്ഥാനും കിർഗിസ്ഥാനുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ടീമിന്റെ പരിശീലന ക്യാമ്പ് ജൂൺ ഒന്നിന് കൊൽക്കത്തയിലാണ് തുടങ്ങുക. നൗഷാദ് മൂസ പ്രഖ്യാപിച്ച 29 അംഗ ടീമിൽ ഏഴ് മലയാളി താരങ്ങളുമുണ്ട്. മുഹമ്മദ് ഷഫീഫ്, വിബിൻ മോഹൻ, രാഹുൽ രാജ്, മുഹമ്മദ് സനാൻ, അലൻ ഷാജി, ജോസഫ് സണ്ണി, മുഹമ്മദ് ഐമൻ എന്നിവരാണ് ടീമിലെ മലയാളിതാരങ്ങൾ. ജൂൺ 18നും 21നുമാണ് സൗഹൃദ മത്സരങ്ങൾ.
ഇന്ത്യൻ അണ്ടർ 23 ടീം: ഗോൾകീപ്പർമാർ: സാഹിൽ, പ്രിയാൻഷ് ദുബെ, എം.ഡി. അർബാസ്.
ഡിഫൻഡർമാർ: നിഖിൽ ബർല, ദിപ്പേന്ദു ബിശ്വാസ്, ബികാഷ് യുംനം, പ്രംവീർ, ക്ലാരൻസ് ഫെർണാണ്ടസ്, സജാദ് ഹുസൈൻ പരേ, മുഹമ്മദ് സഹീഫ്, ശുഭം ഭട്ടാചാര്യ, സുമൻ ഡേ.
മിഡ്ഫീൽഡർമാർ: വിബിൻ മോഹനൻ, ലാൽ റെംത്‌ലുവാംഗ ഫനായി, വിനിത് വെങ്കിടേഷ്, ഹർഷ് പത്രെ, രാഹുൽ രാജു, ലാൽറിൻലിയാന ഹ്നാംതെ, മക്കാർട്ടൺ ലൂയിസ് നിക്‌സൺ, മംഗ്ലെൻതാങ് കിപ്‌ജെൻ, ചിംഗങ്ബാം ശിവാൽഡോ സിംഗ്, മുഹമ്മദ് ഐമെൻ, ഹുയ്‌ഡ്രോം തോയ് സിംഗ്.
ഫോർവേഡ്‌സ്: പാർഥിബ് സുന്ദർ ഗൊഗോയ്, എം.ഡി. സുഹൈൽ, കൊറൗ സിംഗ് തിങ്കുജം, മുഹമ്മദ് സനൻ കെ, അലൻ ഷാജി, ജോസഫ് സണ്ണി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്