ഏയ്ഞ്ചൽ ഡി മരിയ ക്ലബ് ഫുട്‌ബോളും മതിയാക്കുന്നു

MAY 23, 2025, 8:56 AM

പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്ക താരമായ അർജന്റീനൽ താരം ഏയ്ഞ്ചൽ ഡി മരിയ ക്ലബ് ഫുട്‌ബോളിൽ നിന്നും വിടപറയുന്നു. ഇനി പുതിയ ക്ലബ്ബിലേക്കൊന്നും പോകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സോഷ്യൽ മീഡയയിൽ പങ്കുവെച്ച വികാര നിർഭരമായ കുറിപ്പിൽ പോർച്ചുഗീസ് ലീഗയിലെ ലീഗ് മത്സരമായിരിക്കും ബെനഫിക്കയിൽ തന്റെ അവസാന മത്സരമെന്ന് ഡി മരിയ എഴുതിയത്. ലീഗിലെ അവസാന മൽസരം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. എന്നാൽ താരം വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പോർച്ചുഗീസ് ലീഗിൽ സ്‌പോർട്ടിങ് ലിസ്ബൺ ആണ് ചാമ്പ്യൻമാരായത്. രണ്ട് പോയിന്റ് വ്യത്യാസത്തിൽ ബെൻഫിക്ക രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 'ചാമ്പ്യൻഷിപ്പിൽ ഞങ്ങൾ ആഗ്രഹിച്ച അന്തിമഫലമല്ലായിരുന്നു ലഭിച്ചത്. ലക്ഷ്യം നേടിയെടുക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തിരുന്നു. ഇത്രയും നീണ്ട ഒരു വർഷത്തിനുശേഷം ഈ രീതിയിൽ അവസാനിക്കുന്നത് വളരെയധികം വേദനാജനകമാണ്. ഈ കുപ്പായത്തിൽ എന്റെ അവസാന ചാമ്പ്യൻഷിപ്പ് ഗെയിമായിരുന്നു ഇത്. എനിക്ക് അത് വീണ്ടും ധരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഞായറാഴ്ച ഒരു ഫൈനൽ ശേഷിക്കുന്നു. ആ കിരീടം സ്വന്തമാക്കാൻ ഞങ്ങൾ എല്ലാ ആവേശത്തോടെയും സന്തോഷത്തോടെയും ശ്രമിക്കുകയാണ്. എല്ലായ്‌പ്പോഴും എന്നപോലെ ഒരുമിച്ച്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി', ഡി മരിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

37കാരനായ ഡി മരിയ കരിയറിന്റെ അവസാനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അർജന്റൈൻ ടീമിന്റെ നിർണായക താരമായ ഡി മരിയ 2024ലെ കോപ്പ നേട്ടത്തോടെയാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് ക്ലബ്ബ് ഫുട്‌ബോളിൽ താരം സജീവമായിരുന്നു. ബെനഫിക്കയുടെ മുന്നേറ്റത്തിലെ കുന്തമുനയായി തുടരുന്ന ഡി മരിയയ്ക്ക് നേരത്തെ ലീഗിൽ പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam