പഞ്ചാബ് കിങ്സ് സഹ ഉടമകള്‍ക്കെതിരെ കോടതിയെ സമീപിച്ച് പ്രീതി സിന്റ

MAY 22, 2025, 10:04 PM

ഡൽഹി: പഞ്ചാബ് കിംഗ്‌സിന്റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ, സഹ ഡയറക്ടർമാരായ മോഹിത് ബർമൻ, നെസ് വാഡിയ എന്നിവർക്കെതിരെ കോടതിയെ സമീപിച്ചു. ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള കെപിഎച്ച് ക്രിക്കറ്റിന്റെ ഡയറക്ടർമാരാണ് ഇവർ മൂവരും.

ഏപ്രിൽ 21 ന് നടന്ന കമ്പനിയുടെ പ്രത്യേക യോഗവുമായി ബന്ധപ്പെട്ടാണ് കോടതിയിലെ തർക്കം. കമ്പനി നിയമങ്ങളും മറ്റ് നടപടിക്രമങ്ങളും പാലിക്കാതെയാണ് യോഗം നടന്നതെന്ന് പ്രീതി സിന്റ ആരോപിക്കുന്നു.

ഏപ്രില്‍ 10-ന് ഒരു ഇമെയില്‍ വഴി യോഗത്തെ എതിര്‍ത്തിരുന്നു, എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ അവഗണിക്കപ്പെട്ടു. നെസ് വാഡിയയുടെ പിന്തുണയോടെ മോഹിത് ബര്‍മന്‍ യോഗവുമായി മുന്നോട്ട് പോയതായും അവര്‍ ആരോപിക്കുന്നു.

vachakam
vachakam
vachakam

സിന്റയും മറ്റൊരു ഡയറക്ടറായ കരണ്‍ പോളും യോഗത്തില്‍ പങ്കെടുത്തുവെങ്കിലും, അത് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തില്‍ വെച്ച് മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതാണ് എതിര്‍പ്പുകള്‍ക്കിടയാക്കിയത്. കരണ്‍ പോളും പ്രീതി സിന്റയും ഈ നീക്കത്തിന് എതിരാണ്.

ഖന്ന ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് തടയണം, ആ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കമ്പനി നടപ്പാക്കുന്നത് തടയണമെന്നും സിന്റ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് തീര്‍പ്പാകുന്നതുവരെ കമ്പനി ബോര്‍ഡ് യോഗങ്ങള്‍ നടത്തുന്നത് തടയാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam