ന്യൂഡല്‍ഹി: ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 170 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം. 200 ലേറെ പേരാണ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്. അതില്‍ 40 ലേറെ പേര്‍ പാക് സൈന്യത്തിന്റെ ഭാഗമാണ്. ബ്രഹ്മോസ് മിസൈല്‍ ഉപയോഗിച്ച് മെയ് ഒന്‍പത് മുതല്‍ 10 വരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനിലെ വ്യോമത്താവളങ്ങള്‍ക്ക് വ്യാപകനാശമുണ്ടായി.
ഇന്ത്യ വ്യോമാക്രമണം നടത്തിയില്ലെന്നായിരുന്നു പാകിസ്ഥാന്‍ ആദ്യം വാദിച്ചത്. എന്നാല്‍ തകര്‍ന്ന വ്യോമതാവളങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പാകിസ്ഥാന്‍ നിലപാട് മാറ്റിയത്. സാറ്റ്ലൈറ്റ് ദൃശ്യങ്ങളും ഇതിന് തെളിവായിരുന്നു. പതിവിലേറെ കൂടുതല്‍ വനിതാ പൈലറ്റുമാര്‍ പങ്കെടുത്ത പോരാട്ടം കൂടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച് വലിയ അഭിമാനായ നേട്ടമാണിത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേരില്‍ രണ്ടും പേരും വനിതകളായിരുന്നു. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികസിങുമായിരുന്നു ഈ ഉദ്യോഗസ്ഥര്‍.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പലതവണയാണ് പാകിസ്ഥാന്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഡ്രോണുകളെ തകര്‍ത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ നാല് വ്യോമതാവളങ്ങളടക്കം 38 കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് പാക് സൈന്യം ആക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനം അവയെല്ലാം വിഫലമാക്കിയിരുന്നു.
പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഒട്ടേറെ ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തത്. മുസാഫര്‍ ബാദിലെ സവായ് നാല, സൈദ്‌ന ബിലാല്‍ എന്നിവിടങ്ങളിലുള്ള രണ്ട് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ഗുല്‍പുര്‍, ഭര്‍നാല, അബ്ബാസ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകര്‍ത്തു. ബഹാവല്‍പുര്‍, മുരിദ്‌കെ, സര്‍ജല്‍, മെഹ്മൂന ജോയ എന്നീ സ്ഥലങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യ ആകെ ഒമ്പത് കേന്ദ്രങ്ങളാണ് തകര്‍ത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്