ഏറ്റവും വേഗത്തിൽ 13,000 റൺസ്! ചരിത്ര റെക്കോർഡുമായി ജോ റൂട്ട്

MAY 23, 2025, 3:51 AM

ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. നോട്ടിങ്ഹാമില്‍ സിംബാബ്‌വെയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റിലെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. 

ഇംഗ്ലണ്ടിനായി റൂട്ടിന്റെ 153-ാം ടെസ്റ്റ് മത്സരമാണിത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനിറങ്ങുംമുന്‍പ് 28 റണ്‍സ് അകലെയായിരുന്നു ഈ നേട്ടം. 44 പന്തില്‍ 34 റണ്‍സാണ് ഇന്നിങ്‌സില്‍ റൂട്ടിന്റെ സമ്പാദ്യം.

ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവഗേ 13,000-ത്തിന്റെ റെക്കോഡ്. 159 ടെസ്റ്റുകളില്‍നിന്നാണ് കാലിസ് 13,000 തികച്ചതെങ്കില്‍ റൂട്ട് 153 മത്സരങ്ങളില്‍നിന്ന് ഈ നേട്ടം കൈവരിച്ചു. 

vachakam
vachakam
vachakam

അതേസമയം 160 മത്സരങ്ങളില്‍ 13,000 കടന്ന രാഹുല്‍ ദ്രാവിഡാണ് ഇന്ത്യക്കാരില്‍ മുന്‍പന്‍. ഓസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിങ് (162), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (163) തുടങ്ങിയവര്‍ പിറകിലുണ്ട്.

അതേസമയം ഇന്നിങ്‌സുകളുടെ കണക്കെടുത്താല്‍ 266 ഇന്നിങ്‌സില്‍ ഈ നേട്ടം കടന്ന സച്ചിനാണ് ഒന്നാമത്. കാലിസ് 269 ഇന്നിങ്‌സും ജോ റൂട്ട് 279 ഇന്നിങ്‌സുമെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam