മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം യൂറോപ്പ ലീഗ് ഫൈനലിൽ തോറ്റതിന് ശേഷം ബോർഡിന് തന്നിൽ വിശ്വാസം നഷ്ടപ്പെട്ടാൽ, ഒരു പൈസ പോലും നഷ്ടപരിഹാരം വാങ്ങാതെ ക്ലബ് വിടാൻ താൻ തയ്യാറാണെന്ന് വെളിപ്പെടുത്തി.
മെയ് 22ന് ടോട്ടൻഹാം ഹോട്ട്‌സ്പർസിനോട് 1-0ന് തോറ്റതോടെ അമോറിന്റെ ടീമിന് ദുരന്തപൂർണ്ണമായ ഈ സീസൺ മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. ഇത് പോർച്ചുഗീസ് മാനേജർക്ക് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിരിക്കുകയാണ്.
ബ്രെനൻ ജോൺസൺ 42-ാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് സ്പർസ് വിജയം നേടിയത്. ഈ തോൽവി യുണൈറ്റഡിന്റെ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് അന്ത്യം കുറിച്ചു. പ്രീമിയർ ലീഗിൽ 16-ാം സ്ഥാനത്തായിരുന്നു അവർ ഫിനിഷ് ചെയ്തത്.
'ആരാധകർക്ക് മുന്നിൽ എനിക്ക് ഒന്നും കാണിക്കാനില്ല, അതിനാൽ ഈ നിമിഷം ഇത് അൽപ്പം വിശ്വാസത്തിന്റേതാണ്- നമുക്ക് നോക്കാം. ഞാൻ എപ്പോഴും തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ബോർഡിനും ആരാധകർക്കും ഞാൻ ശരിയായ ആളല്ലെന്ന് തോന്നിയാൽ, നഷ്ടപരിഹാരത്തെക്കുറിച്ച് ഒരു സംഭാഷണവും കൂടാതെ ഞാൻ അടുത്ത ദിവസം തന്നെ പോകും, പക്ഷേ അല്ലാതെ ഞാൻ രാജിവെക്കില്ല,' അമോറിം റിപ്പോർട്ടർമാരോട് പറഞ്ഞു.
'എന്റെ ജോലിയിൽ എനിക്ക് ശരിക്കും ആത്മവിശ്വാസമുണ്ട്. ഞാൻ കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ലെന്ന് നിങ്ങൾ കാണുന്നുണ്ടല്ലോ.' അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്