റയല്‍ മാഡ്രിഡിനോട് വിടപറയാനൊരുങ്ങി ലൂക്കാ മോഡ്രിച്ച്. സീസണിലെ അവസാന ലാ ലിഗ മത്സരത്തില്‍ ശനിയാഴ്ച റയല്‍ സോസിഡാഡിനെ നേരിടുമ്പോള്‍, റയല്‍ ബെര്‍ണബ്യൂവിന്റെ സ്വന്തം മൈതാനത്ത് മോഡ്രിച്ച് തന്റെ അവസാന മത്സരം കളിക്കും.
'ഒരിക്കലും വരാന്‍ ആഗ്രഹിക്കാത്ത ആ സമയം വന്നിരിക്കുന്നു' എന്ന കുറിപ്പോടെ മോഡ്രിച്ച് തന്നെയാണ് ക്ലബ്ബ് വിടുന്ന കാര്യം ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. ജീവിതത്തില്‍ എല്ലാ തുടക്കങ്ങള്‍ക്കും ഒരു അവസാനമുണ്ടാകുമെന്നും മോഡ്രിച്ച് കുറിച്ചു.
റയലിനൊപ്പം 2012 ല്‍ ആരംഭിച്ച യാത്രയാണ് മോഡ്രിച്ച് അവസാനിപ്പിക്കുന്നത്. ഇതിനിടയില്‍ ആറ് ചാംപ്യൻസ് ലീഗുകളും നാല് ലാ ലിഗ കിരീടങ്ങളും ഉള്‍പ്പെടെ 28 ട്രോഫികള്‍ നേടി.
ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജേഴ്‌സി അണിയാനുള്ള ആഗ്രഹവും മികച്ച കാര്യങ്ങള്‍ ചെയ്യാനുള്ള അഭിലാഷവുമായാണ് 2012 ല്‍ താന്‍ റയലില്‍ എത്തിയത്. അതിനു ശേഷം സംഭവിച്ചതൊന്നും തന്റെ ഭാവനയില്‍ പോലും ഉണ്ടായിരുന്നില്ല.
വ്യക്തി എന്ന നിലയിലും ഫുട്‌ബോളര്‍ എന്ന നിലയിലും റയല്‍ മാഡ്രിഡ് തന്റെ ജീവിതം മാറ്റിമറിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ ഏറ്റവും വിജയകരമായ യുഗങ്ങളിലൊന്നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്