ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് കോടതി.
ജഡ്ജിമാരില്‍ ഒരാളുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. കേസ് സംബന്ധിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ജഡ്ജിയുടെ സാന്നിധ്യം പ്രതിഭാഗം വക്കീല്‍മാര്‍ ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതാണ് സംഭവമെന്നും അവര്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് സ്വയം പിന്മാറണമെന്നും പ്രതിഭാഗം വാദിച്ചു.
കോടതിയില്‍ ക്യാമറ ഉപയോഗിക്കുന്നതിനുള്ള വിലക്ക് മറികടന്നാണ് ഡോക്യുമെന്ററി ചിത്രീകരിച്ചതെന്നും വക്കീല്‍മാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണ 27-ലേക്കു നീട്ടിയത്.
തലച്ചോറിലെ ശസ്ത്രക്രിയക്കുശേഷം വീട്ടില്‍ തുടര്‍ചികിത്സയിലായിരുന്ന മറഡോണ 2020 നവംബര്‍ 25-നാണ് മരിച്ചത്. ആവശ്യമായ പരിചരണം ലഭിക്കാത്തതാണ് മറഡോണയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.
മറഡോണയുടെ മരണത്തിൽ ഏഴംഗ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്നാണ് കേസ്. മറഡോണയ്ക്ക് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന് സാക്ഷികൾ വിചാരണയിൽ മൊഴിനൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്