തിരുവനന്തപുരം: ബസിലെ ചില്ലറ തർക്കങ്ങൾക്ക് ഇനി വിട. എന്റെ കേരളം മേളയിൽ ജനകീയമാവുകയാണ് കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ്.
മേളയിൽ എത്തുന്ന നിരവധി പേരാണ് പൊതുഗതാഗത വകുപ്പിന്റെ പുത്തൻ ആശയം പ്രയോജനപ്പെടുത്തുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ബസ് യാത്രയും സ്മാർട്ടാവുകയാണ്.
കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. പുതിയ കാർഡ് എടുക്കുന്നതിനും റീചാർജ് ചെയ്യുന്നതിനുമുള്ള സൗകര്യം കെഎസ്ആർടിസിയുടെ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.
മേളയിൽ നിന്ന് രണ്ടായിരം രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് രണ്ടായിരത്തി ഒരുന്നൂറ് രൂപയ്ക്കും ആയിരം രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 1040 രൂപയ്ക്കും യാത്ര ചെയ്യാം. അഞ്ഞൂറ് രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ടീഷർട്ടും നൽകുന്നു.
ബഡ്ജറ്റ് ടൂറിസം, കൊറിയർ സർവീസ് തുടങ്ങി കെഎസ്ആർടിസിയുടെ അനുബന്ധ സേവനങ്ങളെ പറ്റിയുള്ള വിവരങ്ങളും പവലിയനിൽ ലഭ്യമാണ്. കൂടാതെ കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ മാതൃകയിൽ സെൽഫി പോയിന്റും ഒരുക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്