65  അധ്യാപകർക്കും 12  അനധ്യാപകർക്കുമെതിരെ പോക്സോ കേസുകൾ

MAY 22, 2025, 6:55 AM

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന 77 ജീവനക്കാർക്കെതിരെ നിലവിൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി വി ശിവൻകുട്ടി. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. 

വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ പോക്‌സോ കേസുകളിൽ ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി. 9 പേരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. സർവ്വീസിൽ നിന്നും ഒരാളെ നീക്കം ചെയ്തതടക്കം ആകെ 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പോക്‌സോ പ്രകാരം 3 കേസുകൾ രജിസ്റ്റർ ചെയ്തു.  മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നും  14 അധ്യാപകരെയും എയിഡഡ് മേഖലയിൽ നിന്നും 7 അധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam