പത്തനംതിട്ട: പത്തനംതിട്ട എആർ ക്യാമ്പിൽ അബദ്ധത്തിൽ വെടി പൊട്ടി. തോക്ക് താഴേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പണത്തിന് കാവൽപോകുന്നതിന് മുന്നോടിയായിട്ടാണ് ആർമർ എസ്‌ഐ തോക്കിന്റെ ട്രിഗർ വലിച്ചുനോക്കിയത്. തോക്ക് ലോഡ് ചെയ്തതറിയാതെ ആർമർ എസ്ഐ ട്രിഗർ വലിച്ചതോടെയാണ് വെടി പൊട്ടിയത്. ലോഡ് ചെയ്ത വിവരം പറയാതെയാണ് ഉദ്യോഗസ്ഥൻ തോക്ക് കൈമാറിയത്.
തറയിലേക്ക് പിടിച്ചു ട്രിഗർ വലിച്ചപ്പോഴാണ് വെടി പൊട്ടിയത്. ജില്ലയിലെ ബാങ്കുകൾ തമ്മിൽ പണമിടപാടുകൾ നടത്തുമ്പോൾ പൊലീസ് എസ്‌കോർട്ട് ആവശ്യപ്പെടാറുണ്ട്.
ഇത്തരത്തിൽ പോകുന്ന പൊലീസിന് ആയുധങ്ങൾ കൈവശം വയ്‌ക്കേണ്ടതുണ്ട്. ഇതിനായി ആയുധപുരയിൽ നിന്നും ആർമർ എസ്‌ഐ തോക്ക് ആവശ്യപ്പെടുകയും ആയുധപുരയിലെ ഉദ്യോഗസ്ഥൻ തോക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
എന്നാൽ ലോഡ് ചെയ്ത വിവരം പറയാതെയാണ് ഉദ്യോഗസ്ഥൻ തോക്ക് കൈമാറിയത്. എസ്ഐ, തോക്ക് തറയിലേക്ക് പിടിച്ചു ട്രിഗർ വലിച്ച് പരിശോധിച്ചപ്പോഴായിരുന്നു വെടി പൊട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്