മിഷന്‍ 2036 ഒളിമ്പിക്സ്; ആതിഥ്യംവഹിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ഇന്ത്യ

MAY 22, 2025, 4:13 AM

2036-ലെ ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ഇന്ത്യ. ഒളിമ്പിക്സ് ആതിഥേയത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി)യുമായി ചര്‍ച്ചചെയ്യാന്‍ ഇന്ത്യ വിദഗ്ധസംഘത്തെ നിയമിച്ചു. 

ഉന്നതതലസംഘം ജൂണ്‍ അവസാനം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെയ്നിലേക്കുപോകും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേന്‍ (ഐഒഎ) അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയാണ് സംഘത്തിന്റെ നേതാവ്. 

അസോസിയേഷന്‍ സിഇഒ രഘുറാം അയ്യര്‍, കേന്ദ്ര കായിക സെക്രട്ടറി ഹരി രഞ്ജന്‍ റാവു, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സംഘ്വി, അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണര്‍ ബഞ്ച നിധി പാണി തുടങ്ങിയവര്‍ സംഘത്തിലുണ്ട്. 

vachakam
vachakam
vachakam

ഐഒസിയുടെ ഫ്യൂച്ചര്‍ ഒളിമ്പിക് കമ്മിഷനുമായാണ് (എഫ്എച്ച്സി) ഇന്ത്യന്‍ സംഘം ചര്‍ച്ചനടത്തുക. നേരത്തേ കരുതിയപോലെ, വേദി അനുവദിച്ചുകിട്ടുകയാണെങ്കില്‍ അഹമ്മദാബാദ് ആയിരിക്കും പ്രധാനകേന്ദ്രമെന്നതിന്റെ സൂചനകൂടിയാണ് ഈ സംഘം. ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഖത്തര്‍, സൗദി അറേബ്യ, ജര്‍മനി, ദക്ഷിണകൊറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളും ആതിഥേയത്വത്തിന് ശ്രമിക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam