യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ടോട്ടൻഹാം ചാംപ്യന്മാർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ടോട്ടൻഹാമിന്റെ കിരീടവിജയം.
17 വർഷത്തിന് ശേഷമാണ് ടോട്ടനം സംഘം ഒരു ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 2008ൽ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കിരീടമാണ് ടോട്ടനം ഒടുവിൽ നേടിയ ചാംപ്യൻഷിപ്പ്.
41 വർഷത്തിന് ശേഷമാണ് ടോട്ടനം ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം സ്വന്തമാക്കുന്നത്. ഒടുവിൽ 1984ൽ യുവേഫ കപ്പിലാണ് ടോട്ടനം കിരീടം നേടിയത്.
മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു മുന്നിൽ. 74 ശതമാനം സമയവും യുണൈറ്റഡ് താരങ്ങൾ പന്ത് തട്ടി.
16 ഷോട്ടുകളാണ് യുണൈറ്റഡ് താരങ്ങൾ പായിച്ചത്. എന്നാൽ 26 ശതമാനം സമയം മാത്രം പന്ത് തട്ടിയ ടോട്ടനം താരങ്ങൾ മൂന്ന് ഷോട്ടുകൾ മാത്രമാണ് പായിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്