കൊച്ചി: അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.
അതിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍.
പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുൻപ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമായി. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു.
ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്