തിരുവനന്തപുരം: സ്‌കൂളുകള്‍ക്ക് സമീപം ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ ആരംഭിച്ച് എക്‌സൈസ്.
മെയ് 30-നു മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകരുമായി കൂടിക്കാഴ്ച്ച നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് എക്‌സൈസിന്റെ നടപടി.
ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയാല്‍ ആ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കാനാണ് എക്‌സൈസ് തീരുമാനം. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ എക്‌സൈസ് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കത്തുനല്‍കും.
സ്‌കൂളുകളുടെ നൂറു മീറ്റര്‍ പരിധിയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ കച്ചവടസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്