വേടനെതിരായ അധിക്ഷേപ പരാമര്‍ശം: കെ പി ശശികലക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജൻ

MAY 22, 2025, 1:12 AM

പാലക്കാട്: റാപ്പര്‍ വേടനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍.

സംഘപരിവാര്‍ പട്ടികജാതി വിഭാഗത്തെ അധിക്ഷേപിക്കുകയാണെന്ന് പി ജയരാജന്‍ പറഞ്ഞു. പട്ടികജാതിക്കാരെ സംഘ്പരിവാര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയുകയാണ്. പട്ടികജാതിക്കാരോട് സംഘ്പരിവാറിനുള്ളത് കപട സ്‌നേഹമാണെന്നും പി ജയരാജന്‍ പറഞ്ഞു.

 വര്‍ഗീയ വിഷപാമ്പിന്റെ വായില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്നും വേടനെതിരെ നടന്നത് ജാതീയ അധിക്ഷേപമാണെന്നും പി ജയരാജന്‍ പറഞ്ഞു.

vachakam
vachakam
vachakam

പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വേടനെതിരെ ശശികല അധിക്ഷേപ പരാമര്‍ശം നടത്തിയത്.

വേടന്റെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ സമാജം അപമാനിക്കപ്പെടുകയാണെന്ന് ശശികല പറഞ്ഞിരുന്നു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എത്ര കലാരൂപങ്ങളുണ്ടെന്നും റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപമെന്നും ശശികല ചോദിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam