സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 77.81% വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. 30,145 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 39,242 പേർ ഫുൾ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. 41 പേർക്ക് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചു. ഇന്ന് 3.30 ഓടെ പരീക്ഷാ ഫലം വെബ്സൈറ്റുകളിലൂടെ ലഭ്യമാകും.
വിജയശതമാനത്തിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. ജില്ലയിൽ 83.09 ആണ് വിജയം. ഇക്കൊല്ലം കേരളത്തിൽ ഏറ്റവും കുറവ് വിജയം കാസർഗോഡ് ജില്ലയിലാണ്. 71.09 മാത്രമാണ് വിജയം.
സയൻസ് വിഭാഗത്തിൽ വിജയം 83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് വിഷയത്തിൽ 69.16 ശതമാനവും, കൊമേഴ്സ് വിഭാഗത്തിൽ 74.21 ശതമാനവും വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി. എയ്ഡഡ് വിഭാഗത്തിൽ 82.16 ശതമാനം, അൺ എയ്ഡഡ് വിഭാഗത്തിൽ 75.91 ശതമാനം, സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ 86.40 ശതമാനം എന്നിങ്ങനെയാണ് ഇക്കൊല്ലത്തെ വിജയം.
SC വിഭാഗത്തിൽ 57.91 ശതമാനം വിജയവും, ST വിഭാഗത്തിൽ 60.28 ശതമാനം വിദ്യാർഥികളും ഇക്കുറി വിജയിച്ചു. ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ ജൂൺ 23 മുതൽ 27 വരെ നടക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കൊല്ലം 18,340 വിദ്യാർഥികൾ വിജയിച്ചു. 70.06 ശതമാനമാണ് ഈ വർഷത്തെ വിജയം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് കുറവാണ് (71.42%) ഇക്കുറി രേഖപ്പെടുത്തിയത്. 62.10% ആൺകുട്ടികളും 81.91% പെൺകുട്ടികളും VHSE വിഭാഗത്തിൽ ഇക്കൊല്ലം ജയം നേടി.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ വിജയശതമാനം കൂടുതൽ വയനാടാണ്. കുറവ് കാസർഗോഡാണ്. VHSE വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയത് ഒൻപത് സ്കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് 158 പേർക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്