വാഴ്‌സ: കഴിഞ്ഞ ആഴ്ച ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ കടമ്പ ഭേദിച്ച നീരജ് ചോപ്രക്ക് വെള്ളിയാഴ്ച പോളണ്ടിലെ ചോര്‍സോവില്‍ നടന്ന ജാനുസ് കുസോസിന്‍സ്‌കി മെമ്മോറിയല്‍ ഇവന്റില്‍ ഇത് ആവര്‍ത്തിക്കാനായില്ല. 84.14 മീറ്റര്‍ ദൂരം താണ്ടിയ ത്രോയുമായി ചോപ്ര ഇവന്റില്‍ രണ്ടാം സ്ഥാനത്തെത്തി.
86.12 ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് സ്വര്‍ണം. ദോഹ ഡയമണ്ട് ലീഗിലും 91.06 മീറ്റര്‍ ദൂരം എറിഞ്ഞ വെബറിനായിരുന്നു ഒന്നാം സ്ഥാനം.
നീരജിന്റെ ആദ്യ ത്രോ ഫൗളായി. ജൂലിയന്‍ വെബര്‍ ആദ്യ ശ്രമത്തില്‍ തന്നെ 80.77 മീറ്റര്‍ എറിഞ്ഞ് മുന്നിലെത്തി. ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ് 80.72 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനം നേടി.
ചോപ്ര തന്റെ രണ്ടാമത്തെ ശ്രമത്തില്‍ 81.28 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക് കയറി. തുടര്‍ന്ന് വെബര്‍ 86.12 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് ആന്‍ഡേഴ്സണില്‍ നിന്ന് പോള്‍ പൊസിഷന്‍ നേടി. രണ്ടാമത്തെ ശ്രമത്തില്‍ ആന്‍ഡേഴ്സണ്‍ 81.48 മീറ്റര്‍ ദൂരം എറിഞ്ഞു. രണ്ടാമത്തെ ശ്രമത്തിന് ശേഷം വെബര്‍ ഒന്നാമതെത്തി, പീറ്റേഴ്സും നീരജും തൊട്ടുപിന്നിലും.
മൂന്നാം ശ്രമത്തില്‍ വെബര്‍ 83.72 മീറ്റര്‍ ദൂരം നേടി ലീഡ് നിലനിര്‍ത്തി, പീറ്റേഴ്സ് 83.24 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. അതേസമയം, നീരജിന്റെ മൂന്നാമത്തെയും നാലാമത്തെയും ശ്രമങ്ങള്‍ ഫൗളായി. അഞ്ചാമത്തെ ശ്രമത്തില്‍ അദ്ദേഹം 81.80 മീറ്റര്‍ ദുരം കണ്ടെത്തി. ആറാമത്തെ ശ്രമത്തില്‍, നീരജ് 84.14 മീറ്റര്‍ എറിഞ്ഞ് പീറ്റേഴ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്