സിന്ധു നദീജല കരാര്‍ നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം ജലബോംബാണെന്ന് യുഎന്നില്‍ പാകിസ്ഥാന്‍

MAY 23, 2025, 2:26 PM

ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാര്‍ (ഐഡബ്ല്യുടി) താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം ജലബോംബാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍. ജലം തടയാനുള്ള ഇന്ത്യയുടെ നീക്കം പാകിസ്ഥാനിലെ പത്തില്‍ ഒരാളെ ബാധിക്കുമെന്ന് പാകിസ്ഥാന്‍ സെനറ്റര്‍ സയ്യിദ് അലി സഫര്‍ അവകാശപ്പെട്ടു.

വെള്ളിയാഴ്ച നടന്ന സെനറ്റ് സമ്മേളനത്തില്‍, പ്രതിപക്ഷമായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫിന്റെ (പിടിഐ) മുതിര്‍ന്ന നേതാവായ സഫര്‍, പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇത് വ്യാപകമായ പട്ടിണിയിലേക്ക് നയിക്കുമെന്നും കൂട്ട മരണങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി.

'ജല പ്രതിസന്ധി ഇപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കും. ഞങ്ങളുടെ ജലത്തിന്റെ മൂന്നില്‍ നാല് ഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നതെന്നതിനാല്‍ സിന്ധു നദീജല കരാര്‍ ഞങ്ങളുടെ ജീവനാഡിയാണ്, പത്തില്‍ ഒമ്പത് പേരും ഉപജീവനത്തിനായി സിന്ധു നദീജല കരാറിനെയാണ് ആശ്രയിക്കുന്നത്. ഞങ്ങളുടെ വിളകളുടെ 90 ശതമാനവും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്, ഞങ്ങളുടെ എല്ലാ വൈദ്യുതി പദ്ധതികളും അണക്കെട്ടുകളും അതിലാണ് നിര്‍മ്മിച്ചിരിക്കുന്നത്,' സഫര്‍ പറഞ്ഞു.

vachakam
vachakam
vachakam

സിന്ധു നദിയിലെ വെള്ളത്തിന്റെ ഏകദേശം 93% പാകിസ്ഥാന്‍ ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി ഉപയോഗിക്കുന്നു. കൃഷി ഭൂമിയുടെ ഏകദേശം 80% സിന്ധുവിലെ ജലത്തെ ആശ്രയിച്ചിരിക്കുന്നു. 

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പാക് ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയതിന് ശേഷം ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികളില്‍ ഒന്നാണ് സിന്ധു നദീജല കരാറിന്റെ താല്‍ക്കാലിക മരവിപ്പിക്കല്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam