ബോസ്റ്റണ്‍: വിദേശ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനുള്ള ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ അനുമതി റദ്ദാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ ഒരു യുഎസ് ജഡ്ജി വെള്ളിയാഴ്ച തടഞ്ഞു. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയില്‍ യുഎസ് ജില്ലാ ജഡ്ജി അലിസണ്‍ ബറോസാണ് നയം മരവിപ്പിച്ചുകൊണ്ട് താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ച ജഡ്ജിയാണ് ബറോസ്.
ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച ഒരു പരാതിയില്‍, യുഎസ് ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ട്രംപ് ഭരണകൂടത്തിന്റെ നടപിയെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല ആരോപിച്ചു. 'സര്‍ക്കാര്‍ ഹാര്‍വാര്‍ഡിന്റെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നാലിലൊന്നിനെ, സര്‍വകലാശാലയ്ക്കും അതിന്റെ ദൗത്യത്തിനും ഗണ്യമായ സംഭാവന നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു,' ഹാര്‍വാര്‍ഡ് ആരോപിച്ചു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്ലാതെ, ഹാര്‍വാര്‍ഡ് ഹാര്‍വാര്‍ഡ് അല്ലെന്നും 389 വര്‍ഷം പഴക്കമുള്ള സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്