ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെ രൂക്ഷമായ ആക്രമിച്ച് ഇന്ത്യ. സംഘര്‍ഷ മേഖലകളിലെ സാധാരണക്കാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള യുഎന്‍ ചര്‍ച്ചയില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് അപമാനമാണെന്ന് ഇന്ത്യയുടെ യുഎന്‍ സ്ഥിരം പ്രതിനിധി അംബാസഡര്‍ ഹരീഷ് പുരി പറഞ്ഞു.
'അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരാക്രമണങ്ങള്‍ പതിറ്റാണ്ടുകളായി ഇന്ത്യ അനുഭവിച്ചിട്ടുണ്ട്. അത്തരമൊരു രാഷ്ട്രം സിവിലിയന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പോലും പങ്കെടുക്കുന്നത് അന്താരാഷ്ട്ര സമൂഹത്തോടുള്ള അപമാനമാണ്. തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മില്‍ വേര്‍തിരിക്കാത്ത ഒരു രാഷ്ട്രത്തിന് സിവിലിയന്മാരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല,' ഹരീഷ് പുരി പറഞ്ഞു.
ഈ മാസം ആദ്യം പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളെ മനഃപൂര്‍വ്വം ലക്ഷ്യമിട്ടെന്നും ഇതില്‍ ഇരുപതിലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും 80 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുദ്വാരകള്‍, ക്ഷേത്രങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആരാധനാലയങ്ങളും മെഡിക്കല്‍ സൗകര്യങ്ങളും മനഃപൂര്‍വ്വം ലക്ഷ്യമിട്ടിരുന്നു. അത്തരമൊരു പെരുമാറ്റത്തിന് ശേഷം യുഎന്നില്‍ പ്രസംഗിക്കുന്നത് അങ്ങേയറ്റം കപടതയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പാകിസ്ഥാന്‍ പലതവണ സാധാരണക്കാരെ മറയായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്