ചെന്നൈ: ഡിഎംകെ നേതൃത്വത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ (ഇഡി) പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ ഭയമില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. മൂന്നു വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നത് ഇഡി പേടിമൂലമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഉദയനിധി.
'ഞങ്ങള്‍ ഇഡിയെ ഭയപ്പെടുന്നില്ല. ഞാന്‍ ഇത് പലതവണ പറഞ്ഞിട്ടുണ്ട്. ഇഡിയെ മാത്രമല്ല, പ്രധാനമന്ത്രി മോദിയെയും ഞങ്ങള്‍ ഭയപ്പെടുന്നില്ല,' അദ്ദേഹം പറഞ്ഞു.
ന്യൂഡെല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ശരിയായ സാമ്പത്തിക വിഹിതം ലഭിക്കാനുള്ള താല്‍പര്യം മാത്രമാണെന്ന് ഉദയനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'സംസ്ഥാനത്തിനാവശ്യമായ ഫണ്ട് തേടിയാണ് അദ്ദേഹം അവിടെ പോയത്. പതിവുപോലെ പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്കരിക്കുകയാണ്,' ഉപമുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നിതി ആയോഗ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചതിന് ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ച എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി, ബഹിഷ്‌കരണം തമിഴ്‌നാടിന് നിര്‍ണായക ധനസഹായം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ചു. ടാസ്മാക് അഴിമതിയില്‍ കേന്ദ്ര ഏജന്‍സി റെയ്ഡുകളെ ഭയന്നാണ് എംകെ സ്റ്റാലിന്‍ ഇപ്പോള്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും പളനിസ്വാമി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്