ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ് സീരി എ കിരീടം സ്വന്തമാക്കി നാപ്പോളി. സീസണിലെ അവസാന മത്സരത്തിൽ കലിരിയെ 2-0ന് തകർത്താണ് നാപ്പോളി കിരീടം സ്വന്തമാക്കിയത്. സ്‌കോട്ട് മക്ടോമിനെയുടെയും റൊമേലു ലുക്കാക്കുവിന്റെയും ഗോളുകളിലൂടെയാണ് നാപ്പോളി കിരീടനേട്ടത്തിലേക്ക് എത്തിയത്. നാപ്പോളിയുടെ നാലാം സീരി എ ലീഗ് കിരീടമാണ്.
ഡീഗോ മറഡോണയുടെ മാന്ത്രിക ചുവടുകളുടെ പിൻബലത്തിൽ 1987, 1990 സീസണുകളിൽ സീരി എ കിരീടം സ്വന്തമാക്കിയ നാപ്പോളി പിന്നീട് 23 വർഷങ്ങൾക്കു ശേഷം 2022-23ലാണ് പിന്നീട് കിരീട നേട്ടത്തിലേക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷം ടീം വൻതകർച്ച നേരിട്ടു. പത്താം സ്ഥാനമായിരുന്നു ടീമിന്റെ സമ്പാദ്യം.
എന്നാൽ ഈ സീസണിൽ നാപ്പോളി കോണ്ടെക്ക് കീഴിൽ ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം സ്ഥാനക്കാരനായ ഇന്റർമിലാനുമായി ഒരു പോയിന്റിന്റെ വ്യത്യാസമാണ് നാപ്പോളിക്കുള്ളത്.
ഈ സീസണിൽ 24 വിജയവും 10 സമനിലയും നാല് തോൽവിയും ഉൾപ്പെടെ നാപ്പോളിക്ക് 82 പോയിന്റാണുള്ളത്. ഇന്ററിന് 24 വിജയവും 10 സമനിലയും അഞ്ച് തോൽവിയും ഉൾപ്പടെ 81 പോയിന്റുമാണ് ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്