ഷിക്കാഗോ: ഇന്ത്യൻ എൻജിനീയേഴ്‌സ് അമ്പർല - ഓർഗനൈസേഷനായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്‌സ് ഓഫ് ഇന്ത്യൻ ഒർജിന്റെ (എഎഇഐഒ) ആനുവൽ ചാരിറ്റി ഗോൾഫ് ടൂർണമെന്റ് ജൂൺ 1 ഞായറാഴ്ച ബെൻസൻവില്ലായിലുള്ള വൈറ്റ്‌പ്ലെയിൻസ് ഗോൾഫ് ക്ലബിൽ വച്ച് നടത്തപ്പെടുന്നതാണ്.
അതിനുശേഷം നടക്കുന്ന ഡിന്നറും എന്റർടെയിൻമെന്റും മഹാരാജ് ഇന്ത്യൻ റെസ്റ്റോറന്റ് ആന്റ് ബെൻങ്ക്വറ്റിൽ വച്ച് (3400 River Rd.,Franklin Park, IL) വച്ച് നടത്തപ്പെടുന്നതാണ്. ഈ ഗോൾഫ് ടൂർണമെന്റിലും ഡിന്നറിലും പങ്കെടുക്കുവാൻ താൽപ്പര്യമുള്ള എൻജിനീയേഴ്‌സ്, [email protected] ലേക്ക് ഈ മെയിൽ ചെയ്യുക.
എഎഇഐഒയുടെ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് (Global Director, G.E), ഗോൾഫ് & ചാരിറ്റി ചെയർമാൻ ഗുൽസാർ സിംഗ് (CEO, PanOceanc, Inc), ഗോൾഫ് & ചാരിറ്റി കോ-ചെയർമാരായ ഡോ. പ്രമോദ് വോറ (President - Probys, Inc), ദിപൻ മോദി ((CEO, Modi Financial Group), നാഗ് ജയ്ഡവാൾ (Sr. Advisor, Sales Force, Inc), രാജിന്ദർ സിംഗ് മാഗോ (Sr. Manager, Navistar) എന്നിവർ ഈ ടൂർണമെന്റിന് നേതൃത്വം നൽകുന്നു. ജൂൺ 1ന് ഒരുമണിക്കാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
നെറ്റ്‌വർക്കിംഗ് ആന്റ് ഡിന്നർ അഞ്ചുമണിക്ക് ആരംഭിക്കുന്നതാണ്. ഈ ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന ഫണ്ട് സംഘടനയുടെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.
എൻജിനീയേഴ്‌സ് കുട്ടികൾക്കുള്ള സ്‌കോളർഷിപ്പുകൾ സെപ്തംബറിൽ ഓക്ബ്രൂക്ക് മാരിറ്റിൽ വച്ച് നടത്തുന്ന ആനുവൽ ഗാലയിൽ വച്ച് വിതരണം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് ബോർഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് AAEIOUSA.org ൽ നിന്ന് ലഭിക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്