മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ജേഴ്‌സിയിൽ കരിയറിലെ അവസാന ലാലിഗ മത്സരം ജയത്തോടെ അവസാനിപ്പിച്ച് ലൂക്ക മൊഡ്രിച്ച്. സീസണിലെ അവസാന ലാലിഗ മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ എംബപ്പെയുടെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ റയൽ മാഡ്രിഡ് 2-0ത്തിന്റെ ജയം നേടി.
ലൂക്ക മൊഡ്രിച്ച് ക്ലബ് ലോകകപ്പിലും കൂടി റയലിന്റെ ജേഴ്‌സി അണിയും. അതേസമയം റയലിന്റെ കോച്ചെന്ന നിലയിൽ കാർലോ ആൻസലോട്ടിയുടെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്.
റയലിന്റെ തകട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ലൂക്കായ്ക്കും കാർലോയ്ക്കും ഗാലറി സ്റ്റാൻഡിംഗ് ഓവിയേഷൻ നൽകി.
സഹതാരങ്ങളുടേയും സോസിഡാഡ് താരങ്ങളുടേയും ആദരവും ഇരുവരും ഏറ്റുവാങ്ങി. 39കാരനായ മൊഡ്രിച്ച് 13 സീസണുകളിലായി റയലിന്റെ കിരീട നേട്ടങ്ങളിൽ പങ്കാളായായി.
രണ്ട് തവണയായി 350ഓളം മത്സരങ്ങളിൽ ആൻസലോട്ടിയുടെ ശിക്ഷണത്തിൽ റയൽ ഇറങ്ങി. 15-ാളം പ്രധാന കിരീടങ്ങൾ കാർലോ റയലിന് നേടിക്കൊടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്