തിരുവനന്തപുരം: ഫാം ഫെഡ് ചെയർമാനും എംഡിയും സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെ മ്യൂസിയം പൊലീസാണ് പിടികൂടിയത്.
വിവിധ പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണ് കേസ്. ചെന്നൈയിലും കേരളത്തിലും വിവിധ ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് ഫാം ഫെഡ്.
ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപനവുമായി ബന്ധപ്പെട്ടവർ നടത്തിയെന്ന വ്യാപകമായ പരാതി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരുന്നു.
ഇവർ നിക്ഷേപകരിൽ നിന്ന് 12.5 ശതമാനം പലിശ നൽകാമെന്ന് പറഞ്ഞുകൊണ്ട് പണം വാങ്ങിയിരുന്നു. ഏകദേശം 400 കോടിയോളം രൂപയുടെ നിക്ഷേപം ഈ രീതിയിൽ സ്വീകരിച്ചിട്ടുണ്ട്. തുടർന്നിവർ പണം തിരികെ നൽകാതെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്