കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ ഫ്ലാറ്റിൻറെ പില്ലർ തകർന്നു. പനമ്പള്ളി നഗറിലെ ആർഡിഎസ് അവന്യു വൺ എന്ന ഫ്ലാറ്റിൻറെ ഒരു പില്ലറാണ് തകർന്നത്.
തകർന്ന പില്ലറിന് പകരം ജാക്കികൾ ഉപയോഗിച്ച് താങ്ങി നിർത്താൻ ശ്രമം നടന്നു.
പില്ലർ തകർന്ന ഫ്ലാറ്റ് ടവറിൽ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ ഇവിടെ നിന്നും മാറ്റി. സംഭവത്തിൽ ആളപായമില്ല. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി.
ഒരു പില്ലറിലേക്ക് വിവിധ കാരണങ്ങളാൽ ഭാരം വന്നതിനാലാണ് തകർച്ചയുണ്ടായതെന്നും മറ്റു അഞ്ച് പില്ലറുകൾ ഭാരം താങ്ങിനിർത്തിയതിനാൽ അപകടം ഒഴിവായെന്നും സ്ട്രക്ചറൽ കൺസൾട്ടൻറ് എഞ്ചിനീയർ അനിൽ ജോസഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്