പ്രീമിയർ ലീഗ് 2024-25 സീസണിലെ പ്ലെയർ ഓഫ് ദി സീസണായി മുഹമ്മദ് സലാ

MAY 25, 2025, 3:45 AM

മുഹമ്മദ് സലായെ 2024-25 സീസണിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസണായി തിരഞ്ഞെടുത്തു. ലിവർപൂൾ ഫോർവേഡ് ഇത് രണ്ടാം തവണയാണ് ഈ പുരസ്‌കാരം നേടുന്നത്. 

ഇതിന് മുമ്പ് ക്ലബ്ബിനൊപ്പമുള്ള തന്റെ ആദ്യ സീസണിൽ, 2017-18ലാണ് അദ്ദേഹം ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.

സലാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് ഈ സീസണിൽ കാഴ്ചവെച്ചു. നാല് മത്സരങ്ങൾ ബാക്കിനിൽക്കെ ലിവർപൂളിനെ കിരീടം ഉറപ്പിക്കാൻ ഇത് സഹായിച്ചു. 

vachakam
vachakam
vachakam

സീസണിലെ അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ ഇറങ്ങുന്നതിന് മുൻപ് വരെ അദ്ദേഹം ലീഗിൽ 28 ഗോളുകളും 18 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ പ്രകടനത്തോടെ ലീഗിലെ ടോപ് സ്‌കോററും ടോപ് അസിസ്റ്റ് പ്രൊവൈഡറും ആണ്. 

സഹതാരങ്ങളായ റയാൻ ഗ്രാവൻബെർച്ച്, വിർജിൽ വാൻ ഡൈക്ക്, കൂടാതെ മോർഗൻ ഗിബ്‌സ്‌വൈറ്റ്, അലക്‌സാണ്ടർ ഇസാക്, ബ്രയാൻ എംബ്യൂമോ, ഡെക്ലാൻ റൈസ്, ക്രിസ് വുഡ് എന്നിവരെ പിന്തള്ളിയാണ് സലാ ഈ പുരസ്‌കാരം നേടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam