വാഷിംഗ്ടണ്‍: ചൈനയുടെ സൈനിക, സാമ്പത്തിക പിന്തുണയോടെ പാകിസ്ഥാന്‍ തങ്ങളുടെ ആണവായുധ ശേഖരം ആധുനികവല്‍ക്കരിക്കുകയാണെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയെ നിലനില്‍പ്പിന് ഭീഷണിയായാണ് പാകിസ്ഥാന്‍ കാണുന്നതെന്നും യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഞായറാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ വേള്‍ഡ് ത്രെറ്റ് അസസ്മെന്റ് റിപ്പോര്‍ട്ട് പറയുന്നു.
വരും വര്‍ഷത്തേക്കുള്ള പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന മുന്‍ഗണാ വിഷയങ്ങളില്‍ പ്രാദേശിക അയല്‍ക്കാരുമായുള്ള അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകളും ആണവായുധ ശേഖരത്തിന്റെ തുടര്‍ച്ചയായ നവീകരണവും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
'പാകിസ്ഥാന്‍ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കുകയും ആണവ വസ്തുക്കളുടെയും ആണവ കമാന്‍ഡിന്റെയും നിയന്ത്രണത്തിന്റെയും സുരക്ഷ നിലനിര്‍ത്തുകയും ചെയ്യുന്നു. വിദേശ വിതരണക്കാരില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും പാക്കിസ്ഥാന്‍ കൂട്ട നശീകരണ ആയുധങ്ങള്‍ (ഡബ്ല്യുഎംഡി) വാങ്ങുമെന്നത് മിക്കവാറും ഉറപ്പാണ്,' റിപ്പോര്‍ട്ട് പറഞ്ഞു.
കൂട്ട നശീകരണ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള വസ്തുക്കളും സാങ്കേതികവിദ്യയും ചൈനയില്‍ നിന്ന് പാകിസ്ഥാന്‍ വാങ്ങുന്നുണ്ടെന്നും ഈ കൈമാറ്റങ്ങളില്‍ ചിലത് ഹോങ്കോംഗ്, സിംഗപ്പൂര്‍, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാന്റെ സൈനിക ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരായി ചൈന തുടരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള നിരവധി ഭീകരാക്രമണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ഇത് രണ്ട് സഖ്യകക്ഷികള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് കാരണമാകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്