ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായിരുന്നു വിരാട് കോഹ്ലിയുടെ വിരമിക്കൽ. അടുത്ത കാലത്ത് മോശം ഫോമിലൂടെയാണ് കോഹ്ലി കടന്നുപോകുന്നത്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ കോഹ്ലിക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിന് മുമ്പ് കോഹ്ലി വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കോഹ്ലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സെലക്ഷൻ കമ്മിറ്റിയോ ബി.സി.സി.ഐയോ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിരുന്നില്ല.
ഇപ്പോൾ കോഹ്ലിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ. ഏപ്രിൽ മാസം തുടക്കത്തിൽ തന്നെ കോഹ്ലി ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് അഗാർക്കർ വ്യക്തമാക്കി. അഗാർക്കറുടെ വാക്കുകൾ... ''കോഹ്ലിയേയും രോഹിത്തിനേയും പോലെയുള്ള താരങ്ങൾ വിരമിക്കുന്നത് വലിയ വിടവുകൾ സൃഷ്ടിക്കും. മാസങ്ങൾക്ക് മുമ്പാണ് ആർ. അശ്വിൻ വിരമിച്ചത്. അവരെല്ലാം ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്. ഇവരുടെ കൊഴിഞ്ഞുപ്പോക്കുകൾ വിഷമമുണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാൻ ഇരുവരുമായും സംസാരിച്ചിരുന്നു. ഏപ്രിൽ ആദ്യം തന്നെ വിരാട് ഞങ്ങളുമായി ബന്ധപ്പെടുകയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി പറയുകയും ചെയ്തിരുന്നു.'' അഗാർക്കർ വ്യക്തമാക്കി.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുന്ന വേളയിലാണ് അഗാർക്കർ ഇക്കാര്യം വ്യക്തമാക്കിയത്. പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനേയും പുതിയ ക്യാപ്ടനേയും പ്രഖ്യാപിച്ചിരുന്നു. ശുഭ്മാൻ ഗില്ലാണ് ഇനി ഇന്ത്യയെ നയിക്കുക. റിഷഭ് പന്ത് വൈസ് ക്യാപ്ടനാവും.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), റിഷഭ് പന്ത് (വൈസ് ക്യാപ്ടൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം
ഒന്നാം ടെസ്റ്റ്, 20 -24 ജൂൺ 2025 ഹെഡിംഗ്ലി, ലീഡ്‌സ്
രണ്ടാം ടെസ്റ്റ്, 2 -6 ജൂലൈ 2025 എഡ്ജ്ബാസ്റ്റൺ, ബർമിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 10 -14 ജൂലൈ 2025 ലോർഡ്‌സ്, ലണ്ടൻ
നാലാം ടെസ്റ്റ്, 23 -27 ജൂലൈ 2025 ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ - ഓഗസ്റ്റ് 4 2025 ഓവൽ, ലണ്ടൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്