വില 68100 കോടി! അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്ഫോം ഓണ്‍ലി ഫാന്‍സ് വില്‍പനയ്ക്ക് 

MAY 25, 2025, 9:22 AM

ന്യൂയോര്‍ക്ക: അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്ഫോമായ ഓണ്‍ലിഫാന്‍സ് വില്‍പനയ്ക്കുവെച്ച് ഉടമ. 800 കോടി ഡോളറാണ് (68100 കോടി രൂപയിലേറെ) വിലയിട്ടിരിക്കുന്നത്. വില്‍പനുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്ഥാപനമായ ഫോറസ്റ്റ് റോഡ് കോയുമായി ഓണ്‍ലിഫാന്‍സ് ഉടമ ലിയോനിഡ് റാഡ്വിന്‍സ്‌കി ചര്‍ച്ചയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

800 കോടി ഡോളര്‍ മൂല്യമുണ്ടായിട്ടും ഓണ്‍ലിഫാന്‍സിലെ അശ്ലീല ഉള്ളടക്കങ്ങളുടെ ആധിക്യം കാരണം പ്ലാറ്റ്ഫോം ആരും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും, ഇതേത്തുടര്‍ന്ന് 146 കോടി ഡോളര്‍ മുതല്‍ 242 കോടി ഡോളര്‍ വരെ വിലയ്ക്ക് പ്ലാറ്റ്ഫോം വില്‍ക്കാന്‍ റാഡ്വിന്‍സ്‌കി ശ്രമിക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 41.2 ലക്ഷം ക്രിയേറ്റര്‍മാരും 30 കോടി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുമുണ്ട്. 663 കോടി ഡോളറാണ് മൊത്തവരുമാനം. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 19 ശതമാനം വളര്‍ച്ച.

2016 ല്‍ ടിം സ്റ്റോക്ക്ലിയാണ് ഓണ്‍ലി ഫാന്‍സ് ആരംഭിച്ചത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്, പ്രത്യേകിച്ചും അഡള്‍ട്ട് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് താരതമ്യേന സുരക്ഷിതമായ പ്ലാറ്റ്ഫോം ഒരുക്കുകയായിരുന്നു സ്റ്റോക്ക്ലിയുടെ ലക്ഷ്യം. മൈഫ്രീകാംസ് എന്ന പേരില്‍ ഒരു ലൈവ് ക്യാം വെബ്സൈറ്റ് സ്വന്തമായുണ്ടായിരുന്ന റാഡ്വിന്‍സ്‌കി 2018 ലാണ് ഓണ്‍ലി ഫാന്‍സ് ഏറ്റെടുത്തത്. അന്ന് മുതല്‍ 2000 ശതമാനത്തിന്റെ ലാഭ വളര്‍ച്ചയുണ്ടായിരുന്ന സ്ഥാപനമാണ് ഓണ്‍ലി ഫാന്‍സ്. കാരണം മറ്റ് സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളെ പോലെ ഓണ്‍ലി ഫാന്‍സില്‍ പരസ്യവില്‍പന ഇല്ല.

ഓണ്‍ലിഫാന്‍സില്‍ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കള്‍ ഐഡി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അക്കൗണ്ട് തുടങ്ങാനാവൂ. ക്രിയേറ്റര്‍മാരുടെ സുരക്ഷിതത്വത്തിന് സെര്‍ച്ച് സംവിധാനവും കമ്പനി സങ്കീര്‍ണമാക്കിയിട്ടുണ്ട്. പൂര്‍ണമായും സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയാണ് ഓണ്‍ലി ഫാന്‍സിന്റെ പ്രവര്‍ത്തനം. ക്രിയേറ്റര്‍മാര്‍ പോസ്റ്റ് ചെയ്യുന്ന എന്ത് ഉള്ളടക്കവും കാണണമെങ്കില്‍ പണം നല്‍കി വരിക്കാരാവണം. ഈ ഫീസില്‍ 20 ശതമാനം കമ്പനിക്കും 80 ശതമാനം ക്രിയേറ്റര്‍മാര്‍ക്കുമാണ്.

2021 ല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ നിരോധിക്കാന്‍ പോവുകയാണെന്ന ഓണ്‍ലിഫാന്‍സിന്റെ പ്രഖ്യാപനത്തിനെതിരെ ക്രിയേറ്റര്‍മാരില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഈ തീരുമാനം പിന്നീട് നടപ്പാക്കിയില്ല. അന്ന് മുതല്‍ അശ്ലീല ഉള്ളടക്കങ്ങളില്‍ നിന്ന് മാറാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി അഡള്‍ട്ട് ക്രിയേറ്റര്‍മാര്‍ അല്ലാത്തവരേയും ഓണ്‍ലി ഫാന്‍സിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഒഎഫ്ടിവി എന്ന പേരില്‍ കാണികള്‍ക്ക് സുരക്ഷിതമായ സൗജന്യ സ്ട്രീമിങ് സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam