കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയും അടുത്ത ബന്ധുവായ പ്രതിയുമെല്ലാം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതിക്ക് നേരേ നാട്ടുകാര്‍ പ്രതിഷേധിക്കുകയും പ്രതിയെ ആക്രമിക്കാനുള്ള ശ്രമവും ഉണ്ടായി.
മുഖം പൊത്തിക്കൊണ്ടാണ് 36-കാരനായ പ്രതി പൊലീസ് ജീപ്പില്‍നിന്ന് പുറത്തിറങ്ങിയത്. ഇതോടെ 'എന്തിനാടാ മുഖം പൊത്തുന്നേ' എന്നുചോദിച്ച് നാട്ടുകാര്‍ പ്രതിക്ക് നേരേ പാഞ്ഞടുക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തി. ആ കുഞ്ഞിനോട് എങ്ങനെ ഇത് ചെയ്യാന്‍ തോന്നിയെന്നായിരുന്നു സ്ഥലത്തുണ്ടായിരുന്ന പല സ്ത്രീകളും കരഞ്ഞുകൊണ്ട് ചോദിച്ചത്. പ്രതിയെ ആക്രമിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ പൊലീസ് ഇടപെട്ടാണ് നാട്ടുകാരെ തടഞ്ഞ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങി.
കഴിഞ്ഞദിവസം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രതിയുടെ അച്ഛന്‍ മരിച്ചതിനാലും നാട്ടുകാരുടെ പ്രതിഷേധവും കണക്കിലെടുത്ത് തെളിവെടുപ്പ് ഞായറാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. പ്രതിയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്