അൽ നസറിന്റെ മത്സരത്തിന് ശേഷം ആരാധകരോട് വൈകാരികമായി യാത്ര പറഞ്ഞ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
അൽ ഖലീജിന് എതിരായ മത്സരത്തിൽ 2-0ന് ജയിച്ചതിന് പിന്നാലെ റൊണാൾഡോ ആരാധകരോട് യാത്ര പറഞ്ഞ വിധമാണ് ചർച്ചയാവുന്നത്. റൊണാൾഡോ അൽ നസർ വിടുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മത്സരത്തിന് ശേഷം കാണികൾക്ക് നേരെ കൈ വീശി, കയ്യടിച്ചാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. ഇത് ആരാധകരോട് റൊണാൾഡോ ഗുഡ്‌ബൈ പറഞ്ഞതായാണ് ഫുട്‌ബോൾ ലോകം പറയുന്നത്.
ജൂൺ അവസാനം വരെയാണ് അൽ നസറുമായുള്ള റൊണാൾഡോയുടെ കരാർ.
എന്നാൽ കരാർ പുതുക്കുന്നത് സംബന്ധിച്ച ചർച്ചകൾ നിർത്തിവെച്ചതായാണ് റിപ്പോർട്ടുകൾ. അൽ ഹിലാൽ ഉൾപ്പെടെയുള്ള ക്ലബുകളിൽ നിന്ന് റൊണാൾഡോയ്ക്ക് ഓഫർ വന്നതായാണ് സൂചനകൾ.
അൽ ഖലീജിനെതിരെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ വല കുലുക്കിയിരുന്നു. ഇതോടെ തന്റെ കരിയർ ഗോൾ നേട്ടം 935ലേക്ക് എത്തിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചു. സീസണിൽ 24 ഗോളുകളാണ് റൊണാൾഡോ നേടിയത്.
അൽ നസറിലേക്ക് എത്തിയതിന് ശേഷം ഒരു കിരീടം പോലും റൊണാൾഡോയ്ക്ക് നേടാനായില്ല. ഇത് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലും റയലിലും യുവന്റസിലും കിരീടങ്ങൾ നേടി വ്യത്യസ്ത ലീഗുകളിൽ കിരീടം നേടി റെക്കോർഡ് ഇട്ട താരത്തിന് സൗദിയിലേക്ക് എത്തിയപ്പോൾ അതിന് സാധിക്കുന്നില്ല.
ക്ലബ് ലോകകപ്പ് കളിക്കാനായി തത്കാലത്തേക്ക് മറ്റൊരു ക്ലബിലേക്ക് റൊണാൾഡോ പോയേക്കും എന്ന റിപ്പോർട്ടുകളും ശക്തമാണ്. അൽ ഹിലാൽ, ചെൽസി, ബ്രസീലിയൻ ക്ലബ് എന്നിവർ ക്ലബ് ലോകകപ്പ് കളിക്കാനായി റൊണാൾഡോയെ ലക്ഷ്യം വയ്ക്കുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്