അഹമ്മദാബാദ്: ക്രിക്കറ്റ് ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ തിടുക്കമില്ലെന്നും തന്റെ മുന്നില്‍ നാലഞ്ച് മാസങ്ങളുണ്ടെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണി. തല്‍ക്കാലം റാഞ്ചിയിലെത്തി കുറച്ച് ബൈക്ക് റൈഡുകള്‍ ആസ്വദിക്കാനാണ് തീരുമാനമെന്നും വിരമിക്കലിനെയോ 2026 ഐപിഎലിലേക്കുള്ള തിരിച്ചുവരവോ സ്ഥിരീകരിക്കാതെ ധോണി പറഞ്ഞു.
'എനിക്ക് തീരുമാനമെടുക്കാന്‍ 4-5 മാസമുണ്ട്, തിടുക്കമില്ല. ശരീരം ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതുണ്ട്. നിങ്ങള്‍ നിങ്ങളുടെ മികച്ച നിലയിലായിരിക്കണം. ക്രിക്കറ്റ് താരങ്ങള്‍ അവരുടെ പ്രകടനത്തിന്റെ പേരില്‍ വിരമിക്കാന്‍ തുടങ്ങിയാല്‍, അവരില്‍ ചിലര്‍ 22 വയസ്സില്‍ വിരമിക്കും.' ധോണി അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തിന് ശേഷം പറഞ്ഞു.
'റാഞ്ചിയിലേക്ക് മടങ്ങും, കുറച്ച് ബാക്ക് റൈഡുകള്‍ ആസ്വദിക്കും. ഞാന്‍ പൂര്‍ത്തിയാക്കി എന്ന് ഞാന്‍ പറയുന്നില്ല, ഞാന്‍ തിരിച്ചുവരുമെന്ന് പറയുന്നില്ല. എനിക്ക് സമയത്തിന്റെ ആഡംബരമുണ്ട്. അതിനെക്കുറിച്ച് ചിന്തിച്ച് തീരുമാനിക്കും,' 43 കാരനായ ധോണി കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ 83 റണ്‍സ് വിജയത്തോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് 2025 ഐപിഎലിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. സീസണില്‍ മോശം പ്രകടനം നടത്തിയ ടീം 14 മല്‍സരങ്ങളില്‍ 4 വിജയവുമായി എട്ട് പോയന്റോടെ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്