മുംബൈ: ഇന്ത്യന്‍ സൈന്യത്തിന്റെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന് 1.10 കോടി സംഭാവന ചെയ്ത് നടി പ്രീതി സിന്റ. ശനിയാഴ്ച ജയ്പുരില്‍ നടന്ന പരിപാടിയില്‍ തുക കൈമാറി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ പഞ്ചാബ് കിങ്സിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് തുക മാറ്റിവെച്ചത്. സൈനികരുടെ വിധവകളുടെ ശാക്തീകരണത്തിനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് തുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.
സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി കമാന്‍ഡര്‍, എഡ്ബ്ല്യുഡബ്ല്യുഎ സപ്ത ശക്തി പ്രാദേശിക പ്രസിഡന്റ്, സൈനിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. സൈനികരുടെ ധീര കുടുംബങ്ങളെ പിന്തുണയ്ക്കുക എന്നത് ഉത്തരവാദിത്വവും ആദരവുമാണെന്ന് പ്രീതി സിന്റ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്