വയനാട്ടില്‍ ക്രൂര കൊലപാതകം:  യുവതിയെ വെട്ടിക്കൊലപ്പെടുത്തി; ഒരു മകള്‍ക്ക് പരിക്ക്, മറ്റൊരു മകളെ കാണാനില്ല

MAY 25, 2025, 12:52 PM

കല്‍പ്പറ്റ: തിരുനെല്ലി അപ്പപ്പാറയില്‍ യുവതിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒരു മകള്‍ അനര്‍ഘ(14) വെട്ടേറ്റ് ചികിത്സയിലാണ്. മറ്റൊരു മകള്‍ അബിന(9)യെ കാണാനില്ല.

കഴുത്തിനും ചെവിയ്ക്കും അനര്‍ഘയ്ക്ക് വെട്ടേറ്റതായാണ് വിവരം. അബിനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ആക്രമണം കണ്ട് പേടിച്ച് അബിന, എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഭര്‍ത്താവ് സുധീഷുമായി പിരിഞ്ഞ് മറ്റൊരാള്‍ക്കൊപ്പമായിരുന്നു പ്രവീണ താമസിച്ചിരുന്നത്. ഇയാളേയും ഇപ്പോള്‍ കാണാനില്ല.

കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നാട്ടുകാരും പൊലീസും ചേര്‍ന്നുള്ള തിരച്ചില്‍ നിലവില്‍ പുരോഗമിക്കുകയാണ്. വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam