ന്യൂഡെല്‍ഹി: ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ഡാറ്റ് ഉപയോഗിച്ച് നിതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ബിവിആര്‍ സുബ്രഹ്‌മണ്യമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 4.19 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
''നമ്മള്‍ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. നമ്മള്‍ 4 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയാണ്, ഇത് എന്റെ ഡാറ്റയല്ല. ഇത് ഐഎംഎഫ് ഡാറ്റയാണ്. ഇന്ത്യ ഇന്ന് ജപ്പാനേക്കാള്‍ വലിയ സമ്പദ് വ്യവസ്ഥയാണ്,'' ബിവിആര്‍ സുബ്രഹ്‌മണ്യം ഞായറാഴ്ച നടന്ന പത്താമത് നിതി ആയോഗ് ഭരണ സമിതി യോഗത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ഉടന്‍ തന്നെ ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് സുബ്രഹ്‌മണ്യം പറഞ്ഞു. 'നമ്മള്‍ ആസൂത്രണം ചെയ്യുന്നതും ചിന്തിക്കുന്നതും പിന്തുടരുകയാണെങ്കില്‍, അത് 2, 2.5 മുതല്‍ 3 വര്‍ഷത്തിനകം നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും,' സുബ്രഹ്‌മണ്യം പറഞ്ഞു.
ലോകത്തെ 10 വലിയ സമ്പദ്വ്യവസ്ഥകള്‍ (യുഎസ് ഡോളറിലെ ജിഡിപി പ്രകാരം)
1. യുണൈറ്റഡ് സ്റ്റേറ്റ്‌സ്: ജിഡിപി 30.51 ട്രില്യണ്‍ ഡോളര്‍.
2. ചൈന: ജിഡിപി 19.23 ട്രില്യണ്‍ ഡോളര്‍.
3. ജര്‍മ്മനി: ജിഡിപി 4.74 ട്രില്യണ്‍ ഡോളര്‍.
4. ഇന്ത്യ: ജിഡിപി 4.19 ട്രില്യണ്‍ ഡോളര്‍.
5. ജപ്പാന്‍: ജിഡിപി 4.19 ട്രില്യണ്‍ ഡോളര്‍.
6. യുണൈറ്റഡ് കിംഗ്ഡം: ജിഡിപി 3.84 ട്രില്യണ്‍ ഡോളര്‍.
7. ഫ്രാന്‍സ്: ജിഡിപി 3.21 ട്രില്യണ്‍ ഡോളര്‍.
8. ഇറ്റലി: ജിഡിപി 2.42 ട്രില്യണ്‍ ഡോളര്‍.
9. കാനഡ: ജിഡിപി 2.23 ട്രില്യണ്‍ ഡോളര്‍.
10. ബ്രസീല്‍: ജിഡിപി 2.13 ട്രില്യണ്‍ ഡോളര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്