ന്യൂഡെല്‍ഹി: പ്രസ്താവനകളില്‍ നടത്തുമ്പോള്‍ സംയമനം പാലിക്കാന്‍ ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഓപ്പറേഷന്‍ സിന്ദൂര്‍, ജാതി സെന്‍സസ്, സദ്ഭരണ രീതികള്‍ എന്നിവയുള്‍പ്പെടെയുള്ള വ്രിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.
പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന അനാവശ്യ പ്രസ്താവനകളില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചതായും അച്ചടക്കമില്ലാതെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും വൃത്തങ്ങള്‍ വെളിപ്പെടുത്തി. 'എവിടെയും എന്തും സംസാരിക്കുന്നത് ഒഴിവാക്കുക' എന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്കമുള്ള ആശയവിനിമയത്തിന്റെ ആവശ്യകത മോദി ഊന്നിപ്പറഞ്ഞു. മധ്യപ്രദേശിലെയും ഹരിയാനയിലെയും ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഈ ഉപദേശം.
'ഓപ്പറേഷന്‍ സിന്ദൂര്‍' വിഷയത്തില്‍, മൂന്നാം കക്ഷിയുടെ പങ്കാളിത്തമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ, ഓപ്പറേഷന്‍ സിന്ദൂരിനെയും സൈന്യത്തെയും കുറിച്ച് ചില ബിജെപി നേതാക്കള്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള ബ്രീഫിംഗിനിടെ സായുധ സേനയെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിജയ് ഷാ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി. മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ, സായുധ സേന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ തലകുനിക്കണമെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
ബിജെപി മന്ത്രിമാരുടെ ഈ പ്രസ്താവനകള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. കോണ്‍ഗ്രസ് ഈ പരാമര്‍ശങ്ങളെ ലജ്ജാകരമെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്