ബ്രസീലിയൻ ക്ലബായ ബൊടഫാഗോ പുതിയ പരിശീലക സ്ഥാനത്തേക്ക് ഡേവിഡ് ആഞ്ചലോട്ടിയെ കൊണ്ടു വരുന്നു. റയൽ മാഡ്രിഡിന്റെ സഹപരിശീലകനായിരുന്ന ഡേവിഡ്, സാബി അലോൺസോ പുതിയ പരിശീലകനായി എത്തിയതോടെ ക്ലബ്ബ് വിട്ടിരുന്നു.
പിതാവായ ആഞ്ചലോട്ടിക്ക് ഒപ്പം ബ്രസീൽ ദേശീയ ടീമിലേക്ക് അദ്ദേഹം പോവാതിരുന്നതും മുഖ്യ പരിശീലകൻ ആവാൻ ആയിരുന്നു.
ഡേവിഡ് ആഞ്ചലോട്ടിക്ക് നേരത്തെ റേഞ്ചേഴ്‌സിന്റെ ഓഫറും ഉണ്ടായിരുന്നു. എന്നാൽ ആ ചർച്ചകൾ ഫലം കണ്ടില്ല. ഇതിനുമുമ്പ് പി.എസ്.ജി, നാപ്പോളി, എവർട്ടൺ, ബയേൺ മ്യൂണിക്ക് എന്നീ ക്ലബ്ബുകളിലും തന്റെ പിതാവായ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഒപ്പം ഡേവിഡ് പ്രവർത്തിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്