റെക്കോർഡുകൾ തൂക്കി ! ഫൈനലില്‍ ചരിത്രമെഴുതി പോര്‍ച്ചുഗലിന്റെ നായകന്‍

JUNE 8, 2025, 10:30 PM

യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിനെ വീഴ്ത്തി കിരീടം ചൂടിയിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ ടീം.

നിലവിലെ ചാംപ്യന്മാരായ സ്‌പെയ്‌നിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് റോണോയുടെ പറങ്കിപ്പട കപ്പുയര്‍ത്തിയത്. ഷൂട്ടൗട്ടില്‍ 5-3നായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. നിര്‍ണായക ഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിളങ്ങി.

ഇതോടെ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായമേറിയ താരമെന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തമാക്കി. നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയ്‌നിനെതിരെ ഗോള്‍ നേടുമ്പോൾ 40 വയസ്സും 123 ദിവസവുമായിരുന്നു റൊണോയുടെ പ്രായം.

vachakam
vachakam
vachakam

പോർച്ചുഗലിന് വേണ്ടി റൊണാള്‍ഡോ നേടുന്ന 138-ാമത് ഗോളാണിത്. ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം ഉയര്‍ത്തുന്നത്. 2019ലാണ് ഇതിന് മുന്‍പ് പറങ്കിപ്പട നേഷന്‍സ് ലീഗ് ജേതാക്കളായത്. ഇരുതവണയും പോര്‍ച്ചുഗലിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എഴുതിച്ചേര്‍ത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam