അർജന്റൈൻ പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേരോ ടോട്ടൻഹാം വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി പരിശീലകൻ തോമസ് ഫ്രാങ്ക്. റൊമേറോ ക്ലബ്ബിൽ തുടരുമെന്നും, ടീമിനോട് ആത്മാർത്ഥത പുലർത്തുന്നുണ്ടെന്നും ഫ്രാങ്ക് വ്യക്തമാക്കി. അടുത്ത സീസണിൽ കളിക്കാൻ റൊമേറോ തയ്യാറായിക്കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റൊമേറോ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നതാണ് ഫ്രാങ്കിന്റെ ഈ പ്രസ്താവന. ടോട്ടനം ടീമിന്റെ ഒരു നിർണ്ണായക ഭാഗമാണ് റൊമേറോയെന്നും, വരാനിരിക്കുന്ന സീസണിലും അദ്ദേഹം ടീമിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഈ വാക്കുകൾ അടിവരയിടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്