പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ചത്.
ഫിൽ ഫോഡൻ, എർലിങ് ഹാലൻഡ് എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലൻഡ് ഇരട്ട ഗോളുകളോടെ തിളങ്ങി.
മത്സരത്തിന്റെ തുടക്കം മുതൽ സിറ്റിയുടെ ആക്രമണമായിരുന്നു. ജെറമി ഡോകുവിന്റെ മികച്ച മുന്നേറ്റങ്ങളാണ് സിറ്റിയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 18 -ാം മിനിറ്റിൽ ഡോകുവിന്റെ കൃത്യമായ പാസിൽ നിന്ന് ഫിൽ ഫോഡൻ ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എർലിങ് ഹാലൻഡ് തന്റെ 150 -ാം സിറ്റി മത്സരത്തിൽ ഗോൾ നേടി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ഡോകു ആയിരുന്നു.
പിന്നീട് 68 -ാം മിനിറ്റിൽ ബെർണാഡോ സിൽവ നൽകിയ മനോഹരമായ പാസിൽ നിന്ന് ഹാലൻഡ് തന്റെ രണ്ടാം ഗോളും നേടി സിറ്റിയുടെ വിജയം ഉറപ്പിച്ചു.
യുണൈറ്റഡിന്റെ ചില മുന്നേറ്റങ്ങൾ സിറ്റി ഗോൾകീപ്പർ ജിയാൻ ലൂയിജി ഡോണറുമ്മ രക്ഷപ്പെടുത്തി. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. സിറ്റി ഈ ജയത്തോടെ ടേബിളിൽ യുണൈറ്റഡിനെ മറികടന്ന് മുന്നേറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്